ad
Deshabhimani

ഫാൻസി കടയിൽ മോഷണം; പ്രതി പിടിയിൽ

.
വെബ് ഡെസ്ക്

Published on Aug 07, 2026, 12:06 AM | 1 min read

വലപ്പാട്

തളിക്കുളത്തെ ക്രിസ്റ്റൽ എലഗൻസ് ഫാൻസി കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പുതുക്കാട് നെന്മണിക്കര ചിറ്റിശേരി സ്വദേശി രതീഷിനെ (40)യാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി 9.30നും ബുധൻ രാവിലെ 7.30നും ഇടയിലാണ്‌ മോഷണം നടന്നത്. കടയുടെ മുൻവശത്തെ ഗ്ലാസ് തകർത്ത് അകത്തുകടന്ന്‌ മേശവലിപ്പിൽ സൂക്ഷിച്ച 10,000 രൂപയാണ്‌ കവർന്നത്. ചൊവ്വ രാത്രി 10.20 ഓടെ തളിക്കുളം ഗവ. ഹൈസ്‌കൂൾ ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് പ്രധാനാധ്യാപികയുടെ മുറിയിലെ മേശ വലിപ്പും അടുത്തുള്ള അലമാരകളും കുത്തിത്തുറന്ന് മോഷണം നടത്താനും ഇയാൾ ശ്രമിച്ചിട്ടുണ്ട്‌. ചേർപ്പ്, പുതുക്കാട്, ആളൂർ, കൊടുങ്ങല്ലൂർ, കുറ്റിപ്പുറം, പന്തളം, അയ്യൂർ സ്റ്റേഷൻ പരിധികളിലായി ഏഴ് മോഷണക്കേസുകളിൽ പ്രതിയാണ്‌ ഇയാൾ. വലപ്പാട് എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ഭരതനുണ്ണി, സിപിഒമാരായ ശ്രാവൺ, വിഷ്ണു ആനന്ദ്, ആദർശ്, എഎസ്ഐ ചഞ്ചൽ, സൈബർ സെൽ സിപിഒ ലാലു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home