മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം; വാട്ടർ അതോറിറ്റി ജീവനക്കാർ പ്രതിഷേധിച്ചു

സ്ഥലംമാറ്റം അട്ടിമറിച്ചതിനെതിരെ വാട്ടർ അതോറിറ്റി ജീവനക്കാർ മണ്ണാർക്കാട് ഓഫീസിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി കെ പ്രശോഭ് ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
കേരള വാട്ടർ അതോറിറ്റിയിൽ മാനദണ്ഡങ്ങൾ പാലിക്കാതെ 370ലധികം ജീവനക്കാരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധിച്ചു. മണ്ണാർക്കാട് ബ്രാഞ്ചിൽ ജില്ലാ സെക്രട്ടറി കെ പ്രശോഭ്, പാലക്കാട്ട് ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രൻ, മലമ്പുഴയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി ലാവണ്യ, ചിറ്റൂരിൽ ട്രഷറർ ബി മോഹൻദാസ്, ആലത്തൂരിൽ ജോയിന്റ് സെക്രട്ടറി എൻ ജി ചന്ദ്രകലാധരൻ, നെന്മാറയിൽ ജോയിന്റ് സെക്രട്ടറി വി പ്രജീവ്, ഷൊർണൂരിൽ വൈസ് പ്രസിഡന്റ് എ നന്ദകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ യോഗങ്ങളിൽ കെ പി രാജീവ്, കെ വി അരുൺ, പത്മനാഭൻ നസറുദ്ദീൻ, വി ജി വിനീത, ഐശ്വര്യ, സുനിൽ ബാബു, സുനിത, സുധിൻ, യുവരാജ്, ശ്രീകാന്ത്, ഷെബിൻ, ഷാജി, സവിത, സുരേഷ്, അനിൽകുമാർ, വിപിൻ, മനോജ് എന്നിവർ സംസാരിച്ചു.










0 comments