Deshabhimani

അറസ്റ്റ് ചെയ്തത് നോട്ടീസോ വാറന്റോ ഇല്ലാതെ; ഫോൺ ഹാക്ക് ചെയ്തുവെന്ന് സിജെപി

CJP.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 04:19 PM | 1 min read

ന്യൂഡൽഹി: കസ്റ്റഡിയിലെടുക്കുന്ന സമയത്ത് തങ്ങളുട ഫോൺ അനധികൃതമായി തട്ടിയെടുത്തുവെന്നും ഹാക്ക് ചെയ്തുവെന്നും സിജെപി നേതാക്കൾ. അശുതോഷ് റാങ്കയും സൗരവ് ദാസും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഡൽഹി പൊലീസിനും കേന്ദ്രസേനകൾക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.


ഡൽഹി പൊലീസ് തങ്ങൾക്ക് ഔദ്യോഗിക വാറന്റോ നോട്ടീസോ നൽകാതെയാണ് തങ്ങളെ തടങ്കിലാക്കിയത്. ഫോൺ ക്ലോണിങ്ങും ഹാക്കും ചെയ്തതായി സംശയമുണ്ട്. ഫോണിലുള്ള വിവരങ്ങൾ ശേഖരിച്ച് അതിൽ നിന്ന് തങ്ങൾക്കെതിരെ തെളിവുകൾ സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം.


ഒരാളെ രക്ഷിക്കാൻ വേണ്ടി രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്. ഒരു വർഷത്തേക്ക് സമാധാനം ലംഘിക്കുന്ന ഒരു പ്രവർത്തനങ്ങളിലും ഏർപ്പെടരുത് എന്ന വ്യവസ്ഥയോടെയാണ് തങ്ങളെ വിട്ടയച്ചത്. എന്നാൽ ആരാണ് ഈ രാജ്യത്ത് സമാധാനം ലംഘിക്കുന്നത്.


മോദിയും അമിത് ഷായും ഗ്യാനേശും ചേർന്നാണ് ഇവിടെ സമാധാനം ലംഘിക്കുന്നത്. രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുമ്പോൾ കണ്ടുനിൽക്കണമെന്നാണോ പറയുന്നത്. രാജ്യത്തെ യുവാക്കൾ ഇത് കണ്ടുനിൽക്കുന്നവരല്ലെന്നും സിജെപി നേതാക്കൾ പറഞ്ഞു.


ഇന്നലെ സമരത്തിനെത്തിയ സിജെപി നേതാക്കളെ വിമാനത്തിനുള്ളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ഡൽഹിയിൽ കാലുകുത്താൻ പോലും അനുവദിക്കാത്ത നിലപാട് കേന്ദ്രസേനകളുടെ ഭാഗത്ത് നിന്നുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home