ad
Deshabhimani

print edition ആഭ്യന്തര മന്ത്രി രാജിവയ്ക്കണം: 
അഭിജീത്‌ ദിപ്‌കെ

Abhijeet Dipke

അഭിജീത്‌ ദിപ്‌കെ

avatar
സ്വന്തം ലേഖകൻ

Published on Jul 31, 2026, 12:00 AM | 1 min read

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച്‌ സിജെപി സ്ഥാപകൻ അഭിജീത്‌ ദിപ്‌കെ. പാർലമെന്റ്‌ മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കുനേരെ സേനകളുടെ ആക്രമണമുണ്ടായി. പ്രതിഷേധിച്ചുകൊണ്ടിരിക്കുന്പോൾ വിദ്യാർഥികളുടെ ചോരയൊലിച്ചു. അമിത്‌ ഷായുടെ ഉത്തരവില്ലാതെ ഇത്‌ സംഭവിക്കില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ തലപ്പത്തിരിക്കുന്നത്‌ അമിത്‌ ഷായാണ്‌. ഡൽഹി പൊലീസിന്റെ നേതൃത്വത്തിലാണ്‌ പ്രതിഷേധസ്ഥലത്ത്‌ കല്ലെറിയലുണ്ടായത്‌. ബിജെപി ഗുണ്ടകളെത്തി കല്ലെ റിഞ്ഞു. എന്നിട്ടിത്‌ വിദ്യാർഥികളുടെ തലയിൽ കെട്ടിവെച്ചു. ബിജെപിയിൽ ചേരണമെന്നാവശ്യപ്പെട്ട്‌ തനിക്കും വീട്ടുകാർക്കും നേരെ ഭീഷണികളുണ്ടായി. ഒന്നുകിൽ ബിജെപിയിൽ ചേരുക, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടുക എന്നാണ്‌ പറഞ്ഞത്‌.


രാജ്യത്തെ ജനാധിപത്യം അപകടാവസ്ഥയിലാണ്‌. ജുഡീഷ്യറിക്കെതിരേപോലും ചോദ്യങ്ങളുയരുന്നു. പ്രതിപക്ഷ പാർടികളെ തകർക്കുന്നതിനുവേണ്ടി ഇഡി, സിബിഐ പോലുള്ള ഏജൻസികളെ ഉപയോഗിക്കുന്നു.


ധർമേന്ദ്ര പ്രധാനെ നീക്കംചെയ്ത്‌ പകരം കൊണ്ടുവന്നത്‌ വശപ്പിശകുള്ള മറ്റൊരാളെയാണ്‌. ബലാത്സംഗം ചെയ്യുവന്നവരെ അഭിനന്ദിച്ചയാളെ വിദ്യാഭ്യാസ മന്ത്രിയാക്കുന്നതിലൂ‍ടെ എന്ത്‌ സന്ദേശമാണ്‌ രാജ്യത്തിന്‌ നൽകുന്നത്‌. ഗുണ്ടകളെയും ബലാത്സംഗം ചെയ്യുവന്നവരെയും പിന്തുണക്കുന്ന സർക്കാരാണിത്‌. പ്രതിഷേധിക്കുന്ന കർഷകർക്ക്‌ പിന്തുണയാവശ്യമാണെങ്കിൽ സിജെപി നൽകുമെന്നും മഹാരാഷ്‌ട്രയിലെ ഛത്രപതി സാംബാജി നഗറിലെ വസതിയിൽവച്ച്‌ അഭിജീത് ദിപ്കെ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home