ad
Deshabhimani

ചർച്ചയിൽ തീരുമാനമായില്ല: ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ച് സിജെപി

NEET UG SFI Protest
വെബ് ഡെസ്ക്

Published on Jul 24, 2026, 03:25 PM | 1 min read

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകള്‍ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍‌ ‌കേന്ദ്ര സർക്കാരും സിജെപി പ്രതിനിധികളും തമ്മിൽ നടന്ന ചർച്ച പൂർത്തിയായി. ധർമേന്ദ്ര പ്രധാന്റെ രാജി വിഷയത്തിൽ സിജെപി ഉറച്ചുനില്‍ക്കുകയാണ്. സമരാവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. രണ്ട് ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലാപാടാണെന്നും എന്നാൽ പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ‌ തീരുമാനമായില്ലെന്നും ചർച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ പറഞ്ഞു


വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേന്ദ്രം അനുകൂലമാണ്. വിദ്യാർഥികൾക്കെതിരായി എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കൾ പറഞ്ഞു. ചർച്ച നാളെ വീണ്ടുമുണ്ടാകുമെന്നും സിജെപി പ്രതിനിധികൾ അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home