Deshabhimani

'മോദി ഇടയ്ക്കിടെ ബിപി നോക്കുന്നത് നല്ലതായിരിക്കും'; പരിഹസിച്ച് സിജെപി, വീഡിയോ

modi
വെബ് ഡെസ്ക്

Published on Oct 09, 2026, 04:51 PM | 2 min read

ന്യൂഡൽഹി: ഒക്ടോബർ 10ന് ഡൽഹി ജന്തർ മന്തറിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി റെയിൽവേ സർവീസുകൾ റദ്ദാക്കിയതിലും മെട്രോ സ്റ്റേഷനുകളുടെ എൻട്രി-എക്സിറ്റ് ഗേറ്റുകൾ അടച്ചതിലും മോദിയെ പരിഹസിച്ച് സിജെപി. അഭിജീത് ദിപ്കെ, സൗരഭ് ദാസ്, അശുതോഷ് റാങ്ക എന്നിവർ യാത്രയ്ക്കിടെ ചിത്രീകരിച്ച് പങ്കുവെച്ച വീഡിയോയിലാണ് കേന്ദ്രത്തെ കളിയാക്കുന്നത്.


ഞങ്ങൾ നാളെ പ്രതിഷേധിക്കാൻ പോകുന്നതുകൊണ്ട് വിശ്വഗുരുവും 56 ഇഞ്ചുകാരനുമായ മഹാമാനവൻ റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി സമയം കിട്ടുമ്പോൾ ബ്ലഡ് പ്രഷർ പരിശോധിച്ചുകൊണ്ടിരിക്കണമെന്ന് അഭിജീത് ദിപ്കെ വീഡിയോയിൽ പരിഹസിക്കുന്നു.


ഇന്ദിരാഗാന്ധി ഏകാധിപതിയായിരുന്ന അടിയന്തരാവസ്ഥക്കാലത്ത് പോലും ഗതാഗതം ഇത്രയധികം നിരോധിച്ചിരുന്നില്ലെന്ന് സൗരഭ് ദാസ് വീഡിയോയിൽ പറയുന്നു. 57 മെട്രോ സ്റ്റേഷനുകൾ അടച്ചതിലൂടെ കേന്ദ്ര സർക്കാർ 'ഡൽഹി ബന്ദ്' പ്രഖ്യാപിച്ചിരിക്കുകയാണെന്നും ഇവർ പരിഹസിച്ചു.


പ്രതിഷേധത്തിന് ആളുകൾ എത്തില്ലെന്ന് ഒരുവശത്ത് വലതുപക്ഷ അനുകൂലികൾ വാദിക്കുമ്പോൾ, മറുവശത്ത് സർക്കാർ ഗതാഗത സംവിധാനങ്ങൾ പൂർണമായി തടയുകയാണെന്ന് അശുതോഷ് റാങ്ക പരിഹസിച്ചു. വിലക്കുകൾ ഉണ്ടെങ്കിലും തങ്ങൾ നാളെ പ്രതിഷേധത്തിനായി ഡൽഹിയിൽ എത്തിച്ചേരുമെന്ന് വ്യക്തമാക്കിയാണ് വീഡിയോ അവസാനിക്കുന്നത്.




അതേസമയം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും എസ് ഐ ആറിന്റെ മറവിൽ ബിജെപിക്ക് വേണ്ടിയുള്ള വോട്ട് അട്ടമറിയിൽ പ്രതിഷേധിച്ചും പ്രതിപക്ഷ കക്ഷികളും യുവജനങ്ങളും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾ തടയാൻ പൊലീസും കേന്ദ്ര സർക്കാരും ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ സുപ്രീം കോടതിയുടെ ഇടപെടൽ.


ഒക്ടോബർ 10-ന് നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൗരൻമാരുടെ അവകാശ നിഷേധമാണെന്ന് കോടതി പറഞ്ഞു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും നടത്തുന്ന ജനവിരുദ്ധ നടപടി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. പൊതുതാത്പര്യ ഹർജികൾ കോടതി അടിയന്തര സ്വഭാവത്തോടെ പരിഗണിച്ചു.


പൊതുഗതാഗത സൗകര്യങ്ങൾ പൂർണ്ണമായി നിർത്തിവെക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് കടുത്ത ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മെട്രോ സർവീസുകൾ നിർത്തിവെക്കുന്നത് പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള നിരോധനത്തിന് തുല്യമാണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി നിരീക്ഷിച്ചു. ഗതാഗതം നിയന്ത്രിക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും അത് പൂർണ്ണമായി തടയുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home