Deshabhimani

print edition അഗർത്തലയിൽ സിഐടിയുവിന്റെ ഉജ്വല റാലി

CITU 1
വെബ് ഡെസ്ക്

Published on Nov 15, 2026, 12:30 AM | 1 min read

ന്യൂഡൽഹി : ഡിസംബർ 1, 2, 3 തീയതികളിൽ നടക്കുന്ന പാർലമെന്റ്‌ മാർച്ചിന് മുന്നോടിയായി ത്രിപുര തലസ്ഥാനമായ അഗർത്തലയിൽ ഉജ്വല റാലിയും പൊതുയോഗവും സംഘടിപ്പിച്ച്‌ സിഐടിയു. ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലിയിൽ കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രോഷമുയർന്നു.

സിപിഐ എം മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക്‌ സർക്കാർ, സിപിഐ എം പൊളിറ്റ്‌ ബ്യ‍ൂറോ അംഗവും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ച‍ൗധരി, സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ്‌ സുദീപ്‌ ദത്ത തുടങ്ങിയവര്‍ പൊതുയോഗത്തിൽ സംസാരിച്ചു. ബിജെപി ഗുണ്ടകൾ ത്രിപുരയിലെ ജനാധിപത്യ അവകാശങ്ങൾക്ക്‌ നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന്‌ എളമരം കരീം പറഞ്ഞു.

സംഘപരിവാറിന്റെ ഭീഷണികൾക്ക്‌ മുന്നിൽ തലകുനിക്കാത്ത ത്രിപുരയിലെ തൊഴിലാളിവർഗത്തെ സിഐടിയു കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

iffk

02

print edition ചലച്ചിത്ര അക്കാദമി ജീവനക്കാരെ ഒഴിവാക്കുന്നു; 
മേള പ്രതിസന്ധിയിലേക്ക്‌
PF Pension

03

print edition ബാങ്ക്‌ അക്ക‍ൗണ്ട്‌ വഴിയാക്കുന്നതിൽ ആശങ്ക; ഉ‍ൗരുവാസികൾക്ക്‌ പെൻഷൻ കിട്ടാക്കനിയാകും
exam writing

04

print edition കേരളത്തിന്റെ പ്രവേശന പരീക്ഷകൾ നീറ്റിനും മാതൃകയെന്ന്‌ വിദഗ്‌ധസമിതി
Kaladi University

05

print edition കരുത്താർജിച്ച്‌ മുന്നോട്ട്‌: സംസ്‌കൃത സർവകലാശാല സമരം 111–ാം ദിനത്തിലേക്ക്‌
deshabhimani section

Recommended

Deshabhimani
Home