ചൈനീസ് സ്ഥാനപതി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: ചൈനീസ് അംബാസഡർ സു ഫെയ്ഹോങ് എകെജി ഭവനിൽ എത്തി. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുമായി കൂടിക്കാഴ്ച നടത്തി. പോളിറ്റ് ബ്യൂറോ അംഗം ആർ അരുൺ കുമാറും ചേർന്ന് സ്വീകരിച്ചു.
2024 മേയിലാണ് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതിയായി സൂ ഫെയ്ഹോങ് ചുമതലയേറ്റത്. മുൻ സ്ഥാനപതി സൺ വെയ്ഡോങ് കാലാവധി പൂർത്തിയാക്കി ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സു ഫെയ്ഹോങ് സ്ഥാനമേറ്റത്.










0 comments