ഉദേശിച്ചത് വ്യാജ ബിരുദധാരികളെ; 'പാറ്റ' പ്രയോഗത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡൽഹി: രാജ്യത്തെ യുവാക്കളെ 'പാറ്റകൾ' എന്ന് വിശേഷിപ്പിച്ചതിൽ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. താൻ യുവാക്കളെയല്ല പാറ്റകളെന്ന് വിളിച്ചതെന്നും രാജ്യത്തെ വ്യാജ ബിരുദധാരികളെയാണ് അങ്ങനെ വിശേഷിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വ്യാജമായി നിയമബിരുദവും മറ്റും കരസ്ഥമാക്കി നിയമസംവിധാനത്തെ കബളിപ്പിക്കുന്ന നിരവധിപേരുണ്ട്. ഇത്തരത്തിൽ പിൻവാതിലിലൂടെ നിയമരംഗത്തേക്ക് കടന്നുവരുന്ന അഭിഭാഷകരുമുണ്ട്. അവരെയാണ് പാറ്റകൾ എന്ന് വിളിച്ചത്.
രാജ്യത്തെ യുവാക്കളെ താൻ ഒരിക്കലും അങ്ങനെ അഭിസംബോധന ചെയ്യില്ല. യുവാക്കളോട് തനിക്ക് ബഹുമാനം മാത്രമാണുള്ളത്. തന്നെ കാണാൻ നിരവധി യുവാക്കൾ വരുന്നുണ്ട്. അവരുടെ ചിന്താഗതിയിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ് താൻ ജീവിക്കുന്നത്.
സുപ്രീംകോടതിയുടെ വാതിൽ എല്ലാ പൗരന്മാർക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും ഏതു നേരവും അതിന്റെ സേവനം ഒരു ഇന്ത്യൻ പൗരന് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ 'പാറ്റ' പ്രയോഗത്തിനെ തുടർന്നാണ് രാജ്യത്തെ യുവാക്കൾ ഈ പേരിനുകീഴിൽ അണിനിരന്ന് കേന്ദ്രസർക്കാരിനെതിരെ ഇത്രയും ശക്തമായ ഒരു പ്രതിഷേധം ഉയർത്തിയത്. ഒന്നരമാസത്തോളം പിന്നിട്ടിട്ടും പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്.









0 comments