ad
Deshabhimani

print edition സുപ്രീംകോടതി ഇടപെട്ടു ; നാടുകടത്തിയ ഗർഭിണിയെ 
തിരിച്ചെത്തിക്കാമെന്ന്‌ കേന്ദ്രം

supreme court rules on legislative bills presidential reference
വെബ് ഡെസ്ക്

Published on Dec 04, 2025, 01:45 AM | 1 min read


ന്യൂഡൽഹി

ബംഗ്ലാദേശിലേക്ക്‌ ആട്ടിപ്പായിച്ച ഗർഭിണിയെയും എട്ടുവയസുകാരൻ മകനെയും തിരിച്ചെത്തിക്കാമെന്ന്‌ സുപ്രീംകോടതിയിൽ ഉറപ്പുനൽകി കേന്ദ്രസർക്കാർ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവർക്ക്‌ മുന്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്‌ ഇക്കാര്യം അറിയിച്ചത്‌. പശ്ചിമബംഗാൾ സ്വദേശി ബോഡു സേഖ്‌ മകളെയും മരുമകനെയും കൊച്ചുമകനെയും തിരിച്ചെത്തിക്കണമെന്ന്‌ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


ഡൽഹിയിൽ ദന്പതികൾ ജോലി ചെയ്യവേയാണ്‌ പിടികൂടി ബംഗ്ലാദേശിലേക്ക്‌ അതിര്‍ത്തി തള്ളിവിട്ടത്‌. മാനുഷിക പരിഗണന നൽകി ഗർഭിണിയായ സുണാലി ഖാത്തുൺ, എട്ടുവയസുകാരൻ മകൻ സബിൽ എന്നിവെരെ തിരിച്ചെത്തിക്കാൻ ശ്രമിച്ചുകൂടേയെന്ന്‌ കേന്ദ്രത്തോട്‌ കോടതി ആരാഞ്ഞിരുന്നു. തുടർന്നാണ്‌ കേന്ദ്രം സമ്മതം അറിയിച്ചത്‌. എന്നാൽ, സോണാലിയുടെ ഭർത്താവിനെ തിരിച്ചെത്തിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home