ക്രമക്കേടുകളിൽ മന്ത്രിമാർക്കെതിരെ നടപടിയില്ല; വീഡിയോ നീക്കം ചെയ്തതിൽ മെറ്റയ്‌ക്കെതിരെ കടുത്ത നടപടി

ന്യൂഡൽഹി: സാങ്കേതികപ്പിഴവ് മൂലം പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ മേത്തയുടെ ആഗോള നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ കേന്ദ്രസർക്കാർ. പബ്ലിക് പോളിസി തലവൻ ഉൾപ്പെടെ മെറ്റയുടെ ആഗോള നേതൃത്വവുമായി കേന്ദ്രസർക്കാർ പ്രതിനിധികൾ നാളെയും മറ്റന്നാളും കൂടിക്കാഴ്ച നടത്തുമെന്നാണ് തീരുമാനം.
ചോദ്യപേപ്പർ ചോർച്ച തടയാനുള്ള കൂടുതൽ നടപടികൾ സ്വീകരിച്ചുള്ള ബിൽ പാസാക്കുന്നതിന് തലേന്ന് നിയമസംവിധാനം കൊണ്ടുവരുമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോ മണിക്കൂറുകൾക്ക് ശേഷം മെറ്റ നീക്കം ചെയ്തിരുന്നു.
അല്പസമയത്തിനകം തന്നെ ഇത് സാങ്കേതികാപിഴവാണെന്ന് തിരിച്ചറിഞ്ഞ് മെറ്റ തന്നെ വീഡിയോ പുനഃസ്ഥാപിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രത്തോടും പ്രധാനമന്ത്രിയോടും മെറ്റ അധികൃതർ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ ക്ഷമാപണം മാത്രം പോരെന്നും നടപടി വേണം എന്നുമാണ് പാർലമെന്ററി സമിതിയോഗം ഇന്നലെ തീരുമാനിച്ചത്.
അതേസമയം, വിദ്യാർഥിപ്രക്ഷോഭത്തിന് നേരെ അക്രമം അഴിച്ചുവിട്ട ആഭ്യന്തരമന്ത്രിയോട് ഒരു വിശദീകരണവും ചോദിക്കാത്ത പ്രധാനമന്ത്രിയാണ് ഇപ്പോൾ മെറ്റയുടെ ചെറിയ സാങ്കേതികാപിഴവിൽ അസഹിഷ്ണുത കാണിക്കുന്നതെന്ന് വിമർശനം സമൂഹമാധ്യമങ്ങളിൽ ഉയരുകയാണ്.










0 comments