print edition ‘എപ്‌സ്റ്റീൻ ലൈംഗിക വിവാദത്തിൽ കേന്ദ്രമന്ത്രിമാരുമുണ്ട്’; ബിജെപിയെ പ്രതിരോധത്തിലാക്കി സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ബിജെപിയെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അമേരിക്കയിലെ ലൈംഗിക വിവാദമായ എപ്‌സ്റ്റീൻ രേഖകളിൽ കേന്ദ്രമന്ത്രിമാരും എംപിമാരും മുൻ മന്ത്രിമാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി സമൂഹമാധ്യമമായ എക്‌സിൽ വെളിപ്പെടുത്തി. ‘എപ്‌സ്റ്റീൻ വിവാദത്തിൽ ചില ഇന്ത്യൻ മന്ത്രിമാരും മുൻ മന്ത്രിമാരും ചില എംപിമാരും ഉൾപ്പെട്ടിട്ടുണ്ട്. മോദി സർക്കാർ സമഗ്ര അന്വേഷണത്തിന് ഉത്തരവിടുമോ’’ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ അടുത്തിടെ യുഎസ് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ലൈംഗിക തൊഴിലുകൾക്ക് ഉപയോഗിച്ചതിന് നിയമനടപടികൾ നേരിട്ടയാളാണ് എപ്‌സ്റ്റീൻ. ഇതിൽ ബിജെപി നേതാക്കളും ഉൾപ്പെട്ടിട്ടുണ്ടെന്ന അതീവ ഗുരുതര വെളിപ്പെടുത്തലാണ് ബിജെപി നേതാവായ സ്വാമി തന്നെ നടത്തിയത്. എന്നാൽ, ഇതേക്കുറിച്ച് ബിജെപി നേതൃത്വം പ്രതികരിച്ചിട്ടില്ല.









0 comments