വിവരാവകാശ രേഖ
print edition ആർഎസ്‌എസ് ശതാബ്‌ദിക്ക് പൊതുഖജനാവിൽനിന്ന് പൊടിച്ചത് 76.13 ലക്ഷം

നരേന്ദ്ര മോദി (വലത്)
ന്യൂഡൽഹി: ആർഎസ്‌എസിന്റെ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ പൊതുഖജനാവിൽനിന്ന് 76.13ലക്ഷം മുടക്കി പത്രപ്പരസ്യം നൽകി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്രസാസ്‌കാരിക മന്ത്രാലയമാണ് മറുപടി നൽകിയത്. അച്ചടി മാധ്യമങ്ങളിൽ പരസ്യം നൽകാൻ മാത്രം 76,13,129 രൂപ നൽകിയെന്ന് വിവരാവകാശ പ്രവർത്തകൻ അജയ് ബാസുദേവ് ബോസിനാണ് മന്ത്രാലയത്തിന്റെ മറുപടി.
അതേസമയം രജിസ്റ്റർ ചെയ്യാത്തതും രാജ്യത്തിന് നികുതി നൽകാത്തതുമായ സംഘടനയുടെ ശതാബ്‌ദി ആഘോഷങ്ങൾക്ക് പൊതുഖജനാവിൽനിന്ന് എന്തിനാണ് ലക്ഷങ്ങൾ പൊടിച്ചതെന്ന് അദ്ദേഹം ചോദിച്ചു. ഇത് ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും ബോസ് മറുപടിയുടെ പകർപ്പ് പങ്കുവെച്ച് ‘എക്‌സിൽ’ കുറിച്ചു.
സ്വാതന്ത്ര്യ സമരപോരാട്ടത്തിലോ മറ്റ് നിർണായക ഘട്ടത്തിലോ രാജ്യത്തിനായി ശബ്‌ദമുയർത്താൻ തയ്യാറാകാത്ത സംഘടനയെന്ന് വിമർശനമുള്ള ആർഎസ്‌എസിന് വേണ്ടി പൊതുഖജനാവിലെ പണം പൊടിച്ചതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തം. കേന്ദ്രസർക്കാർ കൊണ്ടുവന്ന വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ ആർഎസ്‌എസിന് ബാധകമാകാത്ത വിധമാണ് രൂപകൽപ്പന ചെയ്‌തത്.









0 comments