ad
Deshabhimani

print edition ‘സത്‌ലജ്‌’ പ്രദർശനവിലക്ക് നീക്കേണ്ടെന്ന്‌ കേന്ദ്രസമിതി

satluj
വെബ് ഡെസ്ക്

Published on Jul 12, 2026, 12:00 AM | 1 min read

മുംബൈ: മനുഷ്യാവകാശപ്രവർത്തകനായിരുന്ന ജസ്വന്ത്സിങ് ഖൽറയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള ‘സത്‌ലജ്‌’ സിനിമയ്ക്ക്‌ പ്രദർശനാനുമതി നൽകേണ്ടതില്ലെന്നും വിലക്ക്‌ തുടരാമെന്നും കേന്ദ്രസർക്കാർ സമിതി. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽനിന്ന്‌ ചിത്രം നീക്കിയ വാർത്താവിനിമിയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി സമിതി ശരിവച്ചു. ഇതോടെ, സീ–5ന്റെ അന്താരാഷ്‌ട്ര കാറ്റലോഗിൽനിന്നും ചിത്രം നീക്കിയതായാണ്‌ റിപ്പോർട്ട്‌.


ഹണി ത്രിഹാൻ സംവിധാനംചെയ്‌ത ‘സത്‌ലജ്‌’ നാലുവർഷത്തോളംനീണ്ട സെൻസർഷിപ്പ് കുരുക്കുകൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷമാണ്‌ ജൂലൈ മൂന്നിന്‌ സീ–5 ഒടിടിയിൽ എത്തിയത്‌. എന്നാൽ, രണ്ടു ദിവസത്തിനകം ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനം വിലക്കി. 1984-നും 1994-നും ഇടയിൽ പഞ്ചാബിൽ ആയിരക്കണക്കിന് അജ്ഞാത മൃതദേഹങ്ങൾ ദഹിപ്പിച്ച സംഭവത്തെക്കുറിച്ചുള്ള ജസ്വന്ത് സിങ് ഖൽറയുടെ അന്വേഷണവും 1995-ൽ അദ്ദേഹത്തെ പൊലീസ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നതും ചിത്രത്തിൽ പ്രമേയമാണ്‌. അതേസമയം, കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ പഞ്ചാബിലെ കവലകളിലും ഗുരുദ്വാര കോംപ്ലക്‌സുകളിലുമെല്ലാം ചിത്രത്തിന്റെ പൊതുപ്രദർശനങ്ങൾ നടക്കുന്നുണ്ട്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home