ad
Deshabhimani

ഡാർജിലിങ് മഴക്കെടുതി: ഗുരുതര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം- സിപിഐ എം

Darjeeling flood
വെബ് ഡെസ്ക്

Published on Oct 05, 2025, 07:30 PM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കനത്ത മഴയിലുണ്ടായ കെടുതികളെ ഗുരുതര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് സിപിഐ എം ഡാർജിലിങ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭം മൂലമുണ്ടായ വ്യാപകമായ നാശനഷ്ടങ്ങളിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുതായി ഡാർജിലിംഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഇത്. സമതല പ്രദേശങ്ങളെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ എല്ലാവരും ഐക്യത്തോടെ നിലകൊള്ളാനും ബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകാനും അഭ്യർഥിക്കുന്നതായി സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.


രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ തന്നെ ഇതിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുകയും ദുരിതബാധിതരായ എല്ലാ വ്യക്തികൾക്കും കുടുംബങ്ങൾക്കും അടിയന്തര ദുരിതാശ്വാസ നടപടികളും മതിയായ നഷ്ടപരിഹാരവും ഉറപ്പാക്കുകയും വേണമെന്നും സിപിഐ എം ഡാർജിലിങ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home