കേന്ദ്ര സർവകലാശാല; അധ്യാപകരുടെ ഒഴിവ് വിവരം മറച്ചുവച്ച് കേന്ദ്രം

ന്യൂഡൽഹി : കേന്ദ്ര സർവകലാശാലകളിലെ അധ്യാപകരുടെ ഒഴിവ് സംബന്ധിച്ച് വി ശിവദാസൻ എംപിയുടെ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി കേന്ദ്രസർക്കാർ. സർവകലാശാലകളിലെ അധ്യാപക, അനധ്യാപക വിഭാഗങ്ങളിലെ ആകെ തസ്‌തികകൾ, ഒഴിവുകൾ, പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദിച്ച തസ്‌തികകളുടെ വിവരം എന്നിവയ്‌ക്കുള്ള മറുപടിയിൽനിന്നാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന്റെ ഒഴിഞ്ഞുമാറ്റം.
ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്തുവിടാത്തത് സുതാര്യത, ഉത്തരവാദിത്വം, സാമൂഹ്യ നീതി എന്നിവയിൽ ആശങ്ക ഉയർത്തുന്നെന്ന് ശിവദാസൻ എംപി ചൂണ്ടിക്കാട്ടി. സംവരണ തസ്‌തികകളിലെ വിവരങ്ങൾ പുറത്തുവിടാത്തത് ഗുരുതര ആശങ്ക ഉയർത്തുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുതാര്യത ഇടിയുന്ന പ്രവണതയെ ഇൗ മറച്ചുവെയ്‌ക്കൽ പ്രതിഫലിപ്പിക്കുന്നുവെന്നും ഉടൻ വിവരങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.










0 comments