ad
Deshabhimani

print edition സെൻസസ്‌ ആദ്യഘട്ടത്തിൽ 33 ചോദ്യങ്ങൾ

census
വെബ് ഡെസ്ക്

Published on Jan 24, 2026, 03:00 AM | 1 min read


ന്യൂഡൽഹി

2027 സെൻസസിന്റെ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള വീടുകളുടെ കണക്കെടുപ്പ്‌ ഏപ്രിൽ ഒന്ന്‌ മുതൽ തുടങ്ങും. ഇതിനുവേണ്ടി 33 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി വിജ്ഞാപനം ചെയ്‌തു. വീടിന്റെ അടിസ്ഥാനസ‍ൗകര്യവും കുടുംബ ജീവിതനിലവാരവും അളക്കുന്ന ചോദ്യങ്ങളാണ്‌ ഉള്ളത്‌.


കുടുംബനാഥൻ/കുടുംബനാഥ എസ്‌സി, എസ്‌ടി, പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന ആളാണോയെന്ന ചോദ്യവുമുണ്ട്‌. സെൻസസിന്റെ ഭാഗമാകുന്ന വീടിന്റെ തറ, ചുവര്‌, മേൽക്കൂര തുടങ്ങിയവ നിർമിക്കാൻ ഉപയോഗിച്ച പ്രധാനവസ്‌തു, വീടിന്റെ അവസ്ഥ, താമസിക്കുന്നവരുടെ എണ്ണം, ദന്പതികളുടെ എണ്ണം, കുടുംബനാഥന്റെ/കുടുംബനാഥയുടെ പേര്‌, വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ, കുടിവെള്ള സ്രോതസ്‌, ശുചിമുറി, അഴുക്കുവെള്ളം പുറത്തുകളയാനുള്ള സ‍ംവിധാനം തുടങ്ങിയവയാണ്‌ ചോദ്യവലിയുടെ ആദ്യഭാഗത്തുള്ളത്‌. റേഡിയോ, ടിവി, ഇന്റർനെറ്റ്‌, ലാപ്‌ടോപ്പ്‌/കംപ്യൂ‍ട്ടർ, ടെലിഫോൺ/മൊബൈൽഫോൺ/ സ്‌മാർട്‌ഫോൺ, വാഹനം, എൽപിജി കണക്ഷൻ തുടങ്ങിയ സ‍ൗകര്യങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ്‌ രണ്ടാംഭാഗത്ത്.


2027 സെൻസസിനൊപ്പം ജാതിസെൻസസും നടത്തുമെന്ന്‌ കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നു. മൊബൈൽ ആപ്പുകൾ വഴി വിവരങ്ങൾ രേഖപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ആദ്യത്തെ ഡിജിറ്റൽ സെൻസസ്‌ ആയിരിക്കും ഇത്. ഏപ്രിൽ ഒന്ന്‌ മുതൽ സെപ്‌തംബർ 30 വരെയാണ്‌ ആദ്യഘട്ടം. 2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ജനങ്ങളുടെ കണക്കെടുപ്പ്‌ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home