ad
Deshabhimani

print edition വിദ്യാർഥികളെ തള്ളി സിബിഎസ്‌ഇ

CBSE
വെബ് ഡെസ്ക്

Published on Jun 09, 2026, 12:01 AM | 1 min read

ന്യൂഡൽഹി: സിബിഎസ്‌ഇ പുനർമൂല്യനിർണയത്തിന്‌ അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്ന കുട്ടികളുടെ വ്യാപക പരാതി തള്ളി സിബിഎസ്‌ഇ പ്രസ്‌താവന. ഏഴിനാണ്‌ സമയപരിധി അവസാനിച്ചത്‌. പോർട്ടലിന്‌ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും 3.8 ലക്ഷം ഉത്തരക്കടലാസുകൾ സമർപ്പിച്ചുവെന്നും അവർ പറഞ്ഞു. അതേസമയം ഉത്തരക്കടലാസുകളുടെ ഓൺ-സ്‌ക്രീൻ മാർക്കിങ്‌ (ഒഎസ്എം) മൂല്യനിർണയം നടത്താൻ കരാർ നൽകിയ സ്വകാര്യ കമ്പനിയായ കോഎംപ്റ്റ് എഡ്യൂടെക്ക്‌ പോർട്ടൽ പരിഷ്‌ക്കരിച്ചു.


കോഎംപ്റ്റ് എഡ്യൂടെക്കിന്റെ ബേസ്‌ കോഡ്‌ ഉപയോഗിച്ചാണ്‌ പുതിയ പോർട്ടൽ വികസിപ്പിച്ചത്‌. ജൂൺ മൂന്നിന്‌ സൈബർ ആക്രമണം നേരിട്ടതോടെ സുരക്ഷാ പഴുതുകൾ ഏറെയുള്ള സ്വകാര്യ കന്പനിയുടെ പോർട്ടൽ ഉപയോഗിക്കേണ്ടതില്ലെന്ന്‌ സിബിഎസ്‌ഇ തീരുമാനിച്ചിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home