സിബിഎസ്ഇ, പ്ലസ് ടു പരീക്ഷാ മൂല്യനിര്‍ണ്ണയം ഡിജിറ്റലാവുന്നു

ന്യൂഡൽഹി:സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയം ഡിജിറ്റലാവും. 'ഓൺ-സ്‌ക്രീൻ മാർക്കിങ്' (OSM)രീതിയിലേക്ക് മാറും. 10-ാം ക്ലാസ് പേപ്പറുകളുടെ മൂല്യ നിര്‍ണ്ണയത്തിൽ മാറ്റമില്ല. 2026-ൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾക്ക് മാത്രമാണ് മാറ്റം. പത്താം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയം നിലവിലുള്ള രീതിയിൽ തന്നെ തുടരും.
അധ്യാപകർ ഉത്തരക്കടലാസുകൾക്കു പകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കി മാർക്കിടുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.
പിഴവുകൾ ഇല്ലാതാകുകയും മാർക്കുകൾ കൂട്ടുന്നതിലെ പിശകുകൾ പൂർണ്ണമായും ഒഴിവാക്കാൻ ഈ സോഫ്റ്റ്‌വെയർ സഹായിക്കയും ചെയ്യുമെന്നാണ് വിശദീകരണം.ഫലപ്രഖ്യാപനത്തിനു ശേഷമുള്ള മാർക്ക് വെരിഫിക്കേഷൻ നടപടികളും ആവശ്യമായി വരില്ല.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി സ്കൂളുകൾ മാര്‍ഗ്ഗ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. കുറഞ്ഞത് 4 GBറാം ഉള്ള കമ്പ്യൂട്ടറുകൾ,വിൻഡോസ് 8-ന് മുകളിലുള്ള ഒഎസ്,മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ സ്കൂളുകളിൽ ഉണ്ടായിരിക്കണം.
പുതിയ രീതിയുമായി അധ്യാപകരെ പരിചയപ്പെടുത്തുന്നതിനായി സിബിഎസ്ഇ പ്രത്യേക പരിശീലന പരിപാടികളും വീഡിയോകളും പുറത്തിറക്കും.സാങ്കേതിക പ്രശ്നങ്ങൾഉണ്ടായാൽ ബന്ധപ്പെടാൻപ്രത്യേക കോൾ സെന്ററുകളുംഏര്‍പ്പെടുത്തുന്നുണ്ട്.
നേരത്തെ പത്ത്,പന്ത്രണ്ട് ക്ലാസുകളിൽ മാത്തമാറ്റിക്സ്, സയൻസ് വിഷയങ്ങൾക്ക് ഈ രീതി പരീക്ഷിക്കാൻ തീരുമാനിച്ചിരുന്നതാണ്.










0 comments