print edition പ്രധാൻ രാജിവയ്‌ക്കണം: എം എ ബേബി

ന്യൂഡൽഹി: സിബിഎസ്‌ഇ പരീക്ഷ മൂല്യനിർണയത്തിലെ പ്രശ്‌നങ്ങൾ മോദി സർക്കാരിന്റെ പരിധിയില്ലാത്ത കഴിവുകേടാണ് വ്യക്തമാക്കുന്നതെന്നും ഉത്തരവാദിയായ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി.
സിബിഎസ്ഇ 12–-ാം ക്ലാസ് വിദ്യാർഥികളുടെ ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ ആർക്കും ഡൗൺലോഡ് ചെയ്യാമെന്ന് വെളിവാക്കപ്പെട്ടിരിക്കുന്നു. ശരിയായ സ്കാനിങ് മെഷീനുകളിൽ നിന്നല്ലാത്ത, മറ്റേതോ നിലവാരമില്ലാത്ത പകർപ്പുകളാണ് അവയെന്ന് ഉത്തരക്കടലാസുകൾ സൂക്ഷ്മമായി പരിശോധിച്ചാൽ ബോധ്യപ്പെടും.
മുമ്പ് കരിമ്പട്ടികയിൽ പെടുത്തിയിരുന്ന ഒരു കളങ്കിത കമ്പനിക്ക് കരാർ ലഭിക്കാൻ ടെൻഡറുകളിൽ കൃത്രിമം കാണിക്കുകയും നിയന്ത്രണങ്ങൾ ഇളവ് ചെയ്‌ത് നൽകുകയും ചെയ്‌തു.
ലക്ഷക്കണക്കിന് വിദ്യാർഥികളെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ട് അവരുടെ ഭാവി അപകടത്തിലാക്കി. ഇൗ അഴിമതിയുടെ ഉത്തരവാദിത്വം ധർമേന്ദ്ര പ്രധാനാണെന്നും അദ്ദേഹം ഉടൻ രാജിവയ്‌ക്കണമെന്നും ബേബി ‘എക്‌സിൽ’ കുറിച്ചു.










0 comments