ad
Deshabhimani

print edition സിബിഎസ്‌ഇ 12–ാം ക്ലാസ്‌ ഫലം: ഒഎസ്‌എം സംവിധാനത്തിൽ തകരാറുണ്ടായെന്ന്‌ കേന്ദ്രം

cbse Textbooks
വെബ് ഡെസ്ക്

Published on May 18, 2026, 12:00 AM | 1 min read

ന്യൂഡൽഹി: സിബിഎസ്‌ഇ 12–ാം ക്ലാസ്‌ ഫലത്തെ ഓൺസ്‌ക്രീൻ മാർക്കിങ്‌ (ഒഎസ്‌എം) മൂല്യനിർണയ സംവിധാനം പ്രതികൂലമായി ബാധിച്ചെന്ന വിദ്യാർഥികളുടെ പരാതികൾ തള്ളി കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയം. അതേസമയം, സംവിധാനത്തിൽ ചില തകരാറുണ്ടായിരുന്നെന്ന്‌ ആദ്യമായി സമ്മതിക്കുകയുംചെയ്‌തു. പുനരവതരിപ്പിച്ച ഡിജിറ്റൽ മൂല്യനിർണയ സംവിധാനമായ ഒഎസ്‌എമ്മിൽ പിഴവില്ലെങ്കിലും ചില തകരാറുകൾ ഉണ്ടായതെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറാണ്‌ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.


മൂല്യനിർണയത്തിൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. ലോകത്താകെ പ്രചാരത്തിലുള്ള ഒഎസ്‌എം സംവിധാനം തുടർന്നും ഉപയോഗിക്കും. 98 ലക്ഷത്തിലേറെ ഉത്തരക്കടലാസ്‌ പരിശോധിച്ചതിൽ 13,000ത്തിലാണ്‌ പ്രശ്‌നങ്ങൾ കണ്ടെത്തിയത്‌.


സംവിധാനത്തിന്‌ ഇവ പ്രോസസ്‌ ചെയ്യാൻ കഴിയാതിരുന്നതോടെ മാനുവലായി പരിശോധിച്ചാണ്‌ മാർക്കിട്ടത്‌. പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾക്കുമുള്ള ഫീസ്‌ 100 രൂപയായി കുറച്ചു. ഏതെങ്കിലും ഉത്തരങ്ങൾ പുനർമൂല്യനിർണയം നടത്തണമെങ്കിൽ ഓരോ ചോദ്യത്തിനും 25 രൂപ ഇ‍ൗടാക്കി അത്‌ ചെയ്യാമെന്നും സഞ്ജയ് കുമാർ പറഞ്ഞു. മാർക്ക്‌ അധികം ലഭിച്ചാൽ പണം തിരികെ നൽകും.​

ഒഎസ്‌എം സംവിധാനം ഉപയോഗിച്ചതിനാൽ പ്രതീക്ഷിച്ച മാർക്ക്‌ ലഭിച്ചില്ലെന്ന്‌ കുട്ടികളും രക്ഷിതാക്കളുമടക്കം പരാതിപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home