Deshabhimani

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം: പതിനഞ്ചോളം വിദ്യാർഥികൾക്കെതിരെ കേസ്

Kerala Police
വെബ് ഡെസ്ക്

Published on Oct 22, 2026, 03:55 PM | 1 min read

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പതിനഞ്ചോളം വിദ്യാർഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് മണ്ണാർക്കാട്ട് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നശിപ്പിച്ചുവെന്നാരോപിച്ചാണ് നടപടി.


കല്ലടി എംഇഎസ് കോളേജിലെ എസ്എഫ്ഐ, എംഎസ്എഫ് പ്രവർത്തകരായ വിദ്യാർഥികൾക്കെതിരെയാണ് മണ്ണാർക്കാടി പൊലീസ് കേസെടുത്തത്. മണ്ണാർക്കാട്ടെ ബിജെപി നേതാവ് ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home