മധ്യപ്രദേശിലെ ജാതി പീഡനം; കാൽ കഴുകിച്ച നാല് പേർക്കെതിരെ കേസ്

ഭോപാൽ: മധ്യപ്രദേശിൽ ബ്രാഹ്മണന്റെ കാൽ കഴുകി വെള്ളം കുടിപ്പിച്ച സംഭവത്തിൽ നാല് പേർക്കെതിരെ കേസ്. ധമോഹ് ജില്ലയിലാണ് സംഭവം. കാൽ കഴുകാനാവശ്യപ്പെട്ട നാലുപേർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ബ്രാഹ്മണ സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ച് പുരുഷോത്തം കുശ്‍വാഹ എന്ന 5100 രൂപ പിഴയും നൽകി അഞ്ജു പാണ്ഡെ എന്നയാളുടെ കാൽ കഴുകിപ്പിച്ച് വെള്ളം കുടിപ്പിക്കുകയായിരുന്നു. മദ്യനിരോധനമുള്ള ഗ്രാമത്തിൽ ബ്രഹ്മണ സമുദായ അംഗമായ അഞ്ജു പാണ്ഡെ മദ്യം വിറ്റു.
അഞ്ജു പാണ്ഡെയെ പിടികൂടിയ നാട്ടുകാർ പരസ്യമായി മാപ്പുപറയിച്ച് 2100 രൂപ പിഴയും ഈടാക്കി. പിന്നാലെ അഞ്ജു ചെരുപ്പ് മാലയിട്ട് നിൽക്കുന്ന എഐ ചിത്രം പുരുഷോത്തം സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്തു.
മിനുട്ടുകൾക്കുള്ളിൽ ഇത് പിൻവലിച്ച് മാപ്പു പറഞ്ഞെങ്കിലും ബ്രാഹ്മണസമുദായക്കാർ വിഷയം സാമുദായിക പ്രശ്നമായി ഉയർത്തി. തങ്ങളുടെ സമുദായത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി പുരുഷോത്തമിനെ സമീപത്തെ ശിവ ക്ഷേത്രത്തിൽ വിളിച്ചുവരുത്തിയാണ് മദ്യംവില്പനക്കാരനായ അഞ്ജു പാണ്ഡെയുടെ കാല് കഴുകിപ്പിച്ച് വെള്ളം കുടിപ്പിച്ചത്.









0 comments