print edition എഴുത്തുകാരി മധു കിശ്‌വറിനെതിരെ കേസ്

ന്യൂഡൽഹി : സമൂഹമാധ്യമങ്ങളിൽ വ്യാജവിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന പോസ്‌റ്റുകളുമിട്ടുവെന്നാരോപിച്ച് എഴുത്തുകാരി മധു കിശ്‌വറിനെതിരെ കേസെടുത്ത് ചണ്ഡിഗഡ് പൊലീസ്. ചൊവ്വാഴ്‌ച രാത്രി ഡൽഹിയിലെ അവരുടെ ഓഫീസിലെത്തി പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. രാത്രിസമയത്ത് എത്തിയത്തിന്റെ അനൗചിത്യം ചോദ്യം ചെയ്യുന്ന വീഡിയോ അവർ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ട്രാവൽ വ്ലോഗേഴ്‌സായ ദമ്പതികളുടെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആരോപിക്കുന്ന വീഡിയോ പങ്കുവച്ചതിനാണ് കേസ്. സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് കേസെടുത്തത്. മോദിക്ക് സ്ത്രീകളുമായി വഴിവിട്ട ബന്ധമുണ്ട് എന്നതടക്കം ഗുരുതര ആരോപണം അവർ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിൽ ബിജെപി നേതാവ് വാരാണസി കോടതിയിൽ മാനനഷ്‌ടക്കേസും ഫയൽ ചെയ്‌തിരുന്നു.










0 comments