ad
Deshabhimani

print edition ജന്തർമന്തർ പ്രതിഷേധം: മോദിയെ വിമർശിച്ച യുവതിക്കെതിരെ കേസ്‌

Image Credit : BBC
വെബ് ഡെസ്ക്

Published on Aug 01, 2026, 01:28 AM | 1 min read

ന്യൂ‍ഡൽഹി: ജന്തർമന്തറിലെ വിദ്യാർഥി–യുവജന പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിയെ വീഡിയോയിലൂടെ വിമർശിച്ച യുവതിക്കെതിരെ കേസെടുത്ത്‌ ഉത്തർപ്രദേശ്‌ പൊലീസ്‌. നോയ്‌ഡ സ്വദേശി രുചിക സിങ്ങിനെതിരെയാണ്‌ നടപടി. പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ ഉപയോഗിച്ചുവെന്നാണ്‌ ആരോപണം.


ഭരണഘടനാ പദവിയുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്ന പരാമർശമാണ്‌ നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്‌. മോദിയുടെയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടേയും പേരുപയോഗിച്ച്‌ വീഡിയോ ചെയ്തതാണ്‌ പൊലീസിനെ ചൊടിപ്പിച്ചത്‌. വീഡിയോ സമൂ‍ഹമാധ്യമത്തിൽ വൈറലായിരുന്നു.


പ്രക്ഷോഭത്തിൽ പങ്കെടുത്തും അല്ലാതെയും കേന്ദ്രസർക്കാരിനെ വിമർശിച്ച നിരവധി സമൂഹമാധ്യമ അക്ക‍ൗണ്ടുകൾക്കെതിരെ ഡൽഹി പൊലീസ്‌ നടപടി ആരംഭിച്ചിട്ടുണ്ട്‌. പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിൽ എസ്‌എഫ്‌ഐ ഡൽഹിയുടെ ഇൻസ്റ്റഗ്രാം അക്ക‍ൗണ്ടിന്‌ വിലക്കേർപ്പെടുത്തിയിരുന്നു. രുചികയ്ക്കെതിരെ കേസെടുത്തതിനെതിരെ സിജെപി രംഗത്തെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home