ad
Deshabhimani

രാജസ്ഥാനിൽ കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

CAR ACCIDENT
വെബ് ഡെസ്ക്

Published on Jan 10, 2026, 10:00 AM | 1 min read

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗതയിൽ ഓടിച്ച കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കാർ നിയന്ത്രണം വിട്ട് ആദ്യം ഡിവൈഡറിൽ ഇടിച്ചു, തുടർന്ന് റോഡരികിലെ കടകളിലും ഭക്ഷണ വണ്ടികളിലുമടക്കം 30 മീറ്ററിലധികം ഇടിച്ചുമുന്നോട്ടുപോയി. പിന്നീട് മരത്തിൽ ഇടിച്ച് നിർത്തുകയായിരുന്നു.

നിരത്തില്‍ പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ ആഘാതം വളരെ ശക്തമായിരുന്നതിനാൽ ആഡംബര കാർ പൂർണ്ണമായും തകർന്നു.റോഡിൽ നിരവധി ഭക്ഷണ വണ്ടികളും കാർ ഇടിച്ചുതകർത്തു


റേഡിലുണ്ടായിരുന്ന 16 പേരെ കാർ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരിൽ ഒരാളായ ഭിൽവാര നിവാസിയായ രമേശ് ബൈർവ ചികിത്സയ്ക്കിടെ മരിച്ചു.


കാറിൽ നാല് പേരുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു, എല്ലാവരും മദ്യപിച്ചിരുന്നതായാണ് വിവരം. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു .മറ്റ് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.കാറിന്റെ ഡ്രൈവർ രാജസ്ഥാനിലെ ചുരു സ്വദേശിയായ ദിനേശ് രൺവാൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.


വാഹനം പിടിച്ചെടുത്തു, ബാക്കിയുള്ള പ്രതികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home