ഖമ്മത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ഹെെദരാബാദ്: തെലങ്കാനയിലെ ഖമ്മത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസിൻറെ ക്ലീനർ നിതീഷാണ് മരിച്ചത്.ചന്ദ്രടണ്ട പ്രദേശത്ത് നിർത്തിയിട്ടിരുന്ന ലോറിയിലേയ്ക്ക് ടിജിഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ഖമ്മത്ത് നിന്ന് ബോദിലേയ്ക്ക് പോകുകയായിരുന്നു ബസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ക്ലീനർ നിതിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.അപകടത്തിൽ 36 പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റി.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൻറെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.










0 comments