ad
Deshabhimani

print edition പൊളിച്ചത്‌ വീടുകളുൾപ്പെടെ 150ലധികം കെട്ടിടങ്ങൾ; ഡൽഹിയെ വിറപ്പിച്ച്‌ വീണ്ടും ബുൾഡോസർ രാജ്‌

BULDOZER RAJ

ഡൽഹിയിലെ ഷാലിമാർ ബാഗിൽ ബുൾഡോസർ ഉപയോഗിച്ച് കെട്ടിടങ്ങൾ നീക്കം ചെയ്യുന്നു : ഫോട്ടോ: പി വി സുജിത്

avatar
സ്വന്തം ലേഖകൻ

Published on Jun 01, 2026, 11:48 PM | 1 min read

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ബിജെപിയുടെ ട്രിപ്പിൾ എഞ്ചിൻ സർക്കാറിന്റെ ബുൾഡോസർ രാജിന് അറുതിയില്ല. ഡൽഹിയിലെ ഷാലിമാർ ബാഗിൽ ഞായറാഴ്ച പുലർച്ചെ നാലിന്‌, ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ച് ഭരണകൂടം കെട്ടിടങ്ങൾ ഇടിച്ചുനിരത്തി. കെട്ടിടങ്ങൾ മുഴുവൻ കെെയേറി നിർമിച്ചതാണെന്നാണ്‌ സർക്കാർ വാദം.


ഉന്നത പൊലീസുദ്യോഗസ്ഥരുൾപ്പെടെ നടപടികൾക്കായി സ്ഥലത്തെത്തി. വീടുകളുൾപ്പെടുന്ന 150ൽ അധികം കെട്ടിടങ്ങളാണ്‌ പൊളിച്ചുനീക്കിയത്‌. റോഡ്‌ വീതി കുട്ടുന്നതിന്‌ വേണ്ടിയുള്ള നടപടിയെന്നാണ്‌ വിശദീകരണം. കെട്ടിടങ്ങളിൽ നിന്നൊഴിഞ്ഞുപോകാൻ നോട്ടീസ്‌ നൽകിയിരുന്നെന്നും ഇതിന്റെ കാലാവധി മെയ്‌ 30ന്‌ അവസാനിച്ചുവെന്നും പൊലീസ്‌ പറഞ്ഞു. പൊളിക്കൽ നടപടികൾ ആരംഭിച്ചതോടെ പ്രദേശത്തെ അ


ഇ‍ൗ ഭൂമി 1980ൽ തന്നെ സർക്കാർ ഏറ്റെടുത്തതാണെന്നും അന്ന്‌ തന്നെ സ്ഥലത്തെ താമസക്കാർക്ക്‌ നഷ്ടപരിഹാരം നൽകിയിരുന്നുവെന്നും പൊലീസ്‌ അവകാശപ്പെട്ടു. ഒഴിഞ്ഞുപോകാനുള്ള നോട്ടീസ്‌ ലഭിച്ചതിനെത്തുടർന്ന്‌ പ്രദേശത്തെ വീടുകളിൽ താമസിക്കുന്ന 157 പേർ പരാതിയുമായി ഡൽഹി ഹൈക്കോടതിയിലെത്തിയെങ്കിലും ഫലമുണ്ടായില്ല. കുടിയൊഴിക്കപ്പെട്ടതോടെ കുടുംബങ്ങൾ പെരുവഴിയിലായി. ഇ‍ൗ വർഷം ആദ്യം ഡൽഹി തുർക്കുമാൻ ഗേറ്റിലും ബുൾഡോസർ രാജ്‌ അരങ്ങേറിയിരുന്നു. യമുനാ ഘട്ടിലെയുൾപ്പെടെ ഡൽഹിയുടെ വിവിധ മേഖലകളിലെ താമസക്കാരും ബുൾഡോസർ ഭീഷണിയിലാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home