ad
Deshabhimani

ബജറ്റ്‌ സമ്മേളനം ഇന്ന് അവസാനിക്കില്ല; 16ന്‌ തുടരും

kumbhamela parliament
വെബ് ഡെസ്ക്

Published on Apr 02, 2026, 07:46 PM | 1 min read

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കില്ല. ഈ മാസം 16ന് പാർലമെന്റ് വീണ്ടും സമ്മേളിക്കും. ലോക്‌സഭയിലും നിയമസഭകളിലും സീറ്റുകൾ വർദ്ധിപ്പിച്ച് വനിതാസംവരണം വേഗത്തിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. എഫ്സിആർഎ നിയമത്തിൽ ഭേദഗതി കൊണ്ടുവരിക എന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.


ബജറ്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരുന്നതായിരുന്നു. എന്നാൽ, സഭ നടപടികൾക്ക് ശേഷം ഈ മാസം 16-ാം തീയതി പകൽ 11 വരെ സഭ പിരിയുന്നതായി ഔദ്യോഗികമായി അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച്, തിരിച്ചടി ഭയന്ന് ഈ ബില്ലിൽ നിന്ന് സർക്കാർ താൽക്കാലികമായി പിന്മാറിയിരുന്നു. എന്നാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പാർലമെന്റ് വീണ്ടും ചേരുന്നത് ഈ ബിൽ പാസാക്കാനാണോ എന്ന സംശയം പ്രതിപക്ഷം ഉയർത്തുന്നു.


ഭരണഘടനാ ഭേദഗതിക്ക് പ്രതിപക്ഷ പിന്തുണ ആവശ്യമാണെങ്കിലും, സർവ്വകക്ഷി യോഗം വിളിക്കാനോ സംശയങ്ങൾക്ക് മറുപടി നൽകാനോ സർക്കാർ തയ്യാറായിട്ടില്ല. സർക്കാരിന്റെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏകപക്ഷീയമായി കാര്യങ്ങൾ നടപ്പാക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home