ad
Deshabhimani

print edition ഡബിൾ എന്‍ജിൻ 
സർക്കാരിനേറ്റ പ്രഹരം : ബൃന്ദ കാരാട്ട്‌

brinda karat
വെബ് ഡെസ്ക്

Published on Dec 24, 2025, 02:15 AM | 1 min read


മുഹമ്മദ്‌ അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികൾക്കെതിരെയുള്ള കേസ്‌ പിൻവലിക്കണമെന്ന യുപി സർക്കാരിന്റെ ആവശ്യം തള്ളിയ ഗ്രേറ്റർ നോയിഡ കോടതി വിധിയെ സ്വാഗതാർഹമെന്ന്‌ മുതിർന്ന സിപിഐ എം നേതാവ്‌ ബൃന്ദ കാരാട്ട്‌.


ആൾക്കൂട്ട കൊലപാതകം, നരഹത്യ തുടങ്ങിയ വകുപ്പുകൾ പിൻവലിക്കാനാണ്‌ ബിജെപി സർക്കാർ ശ്രമിച്ചത്‌. നീതിക്കുവേണ്ടിയുള്ള വലിയ ചുവടുവയ്പ്പാണ് വിധി. നീതിനിർവഹണ പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ച യുപിയിലെ ഡബിൾ എന്‍ജിൻ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് കോടതി വിധിയെന്നും ബൃന്ദ പറഞ്ഞു. വിധിപ്രസ്താവം കേള്‍ക്കാന്‍ ബൃന്ദ കാരാട്ട്‌ കോടതിയില്‍ എത്തിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home