ad
Deshabhimani

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; ഡൽഹിയിൽ കനത്ത സുരക്ഷ

BRICS

Image Credit : Facebook/Ministry of External Affairs, Government of India

വെബ് ഡെസ്ക്

Published on Sep 12, 2026, 07:42 AM | 1 min read

ന്യൂഡൽഹി : പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടക്കമാകും. ലോകനേതാക്കൾ പങ്കെടുക്കുന്നതിനാൽ രാജ്യതലസ്ഥാനത്ത് അതിശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 15,000 പൊലീസ് ഉദ്യോ​ഗസ്ഥരെയും 200 അർദ്ധസൈനിക വിഭാ​ഗങ്ങളെയുമാണ് ന​ഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.


ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ തുടങ്ങിയ ലോകനേതാക്കൾ ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. പുടിൻ, പെസെഷ്കിയാൻ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഉഭയകക്ഷി ചർച്ച നടത്തി. ഷീ ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്നങ്ങളും സാമ്പത്തിക വിഷയങ്ങളും ചർച്ചയാകുമെന്നാണ് നയതന്ത്ര തലത്തിൽ നിന്നുള്ള വിലയിരുത്തൽ.


വിവിധ രാജ്യങ്ങളുടെ തലവന്മാർ വെള്ളിയാഴ്ച രാത്രി വൈകിയും ഡൽഹിയിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ യുഎഇ കിരീടാവകാശിയുമായി മോദി ചർച്ച നടത്തുന്നുണ്ട്. അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ തുടരുന്ന കടന്നാക്രമണം, യുഎഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്റെ പ്രത്യാക്രമണം, ഹോർമുസ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ അം​ഗരാജ്യങ്ങൾ ചർച്ച ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home