അംഗങ്ങൾക്ക് ഭിന്നാഭിപ്രായം
print edition സംയുക്ത പ്രസ്‌താവനയില്ലാതെ ബ്രിക്‌സിന് സമാപനം

Photo Credit : IncoDocs
ന്യൂഡൽഹി : സംയുക്ത പ്രസ്‌താവന പുറപ്പെടുവിക്കാൻ സാധിക്കാതെ ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് സമാപനം. പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് അംഗങ്ങൾക്കിടയിൽ നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളാണ് സംയുക്ത പ്രസ്‌താവനയെ ഇല്ലതാക്കിയത്. രണ്ട് ദിവസത്തെ യോഗമാണ് ഡൽഹിയിൽ നടന്നത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ സംബന്ധിച്ച് ചില അംഗങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. യോഗത്തിൽ അംഗങ്ങൾ അവരുടെ താത്‌പര്യം പ്രകടിപ്പിച്ചെന്നും ബ്രികസ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ പ്രസ്‌താവനയിൽ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ സൗദി സന്ദർശനത്തെ സംബന്ധിച്ച് വ്യാഴാഴ്‌ചത്തെ യോഗത്തിൽ തർക്കം ഉടലെടുത്തിരുന്നു. ഇറാൻ, യുഎഇ രാജ്യങ്ങൾ തമ്മിലാണ് തർക്കമുണ്ടായത്.
നിലവിലെ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണേണ്ടതിന്റെ ആവശ്യകത, ചർച്ചകളുടെയും നയതന്ത്ര ബന്ധത്തിന്റെയും ആവശ്യകത, പരമാധികാരത്തോടുള്ള ബഹുമാനം, അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കൽ, അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള തടസമില്ലാത്ത സമുദ്രവ്യാപാരത്തിന്റെ പ്രാധാന്യം, സാധാരണക്കാരുടെ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്നിവ അംഗരാജ്യങ്ങൾ പ്രകടിപ്പിച്ചുവെന്നും പ്രസ്താവനയിൽ ഇന്ത്യ അറിയിച്ചു.
1967-ലെ അന്താരാഷ്ട്ര അതിർത്തി നിർണയപ്രകാരം ഗാസയും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന കിഴക്കൻ ജറുസലേം തലസ്ഥാനമായ സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ സമാധാനത്തിലും സുരക്ഷിതത്വത്തിലും അയൽക്കാരായി കഴിയുന്ന രണ്ട് രാഷ്ട്രങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന് അംഗങ്ങൾ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ ഗാസ മുനന്പ് പലസ്‌തീൻ പ്രദേശത്തിന്റെ അവിഭാജ്യ ഘടകമാണെന്നതിൽ ഒരംഗം വ്യത്യസ്‌തമായ അഭിപ്രായം രേഖപ്പെടുത്തിയെന്നും ഇന്ത്യ അറിയിച്ചു.










0 comments