മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തകരാറിലായ സംഭവം; ഡീസലിൽ വെള്ളം കയറിയത് മഴ കാരണം - ബിപിസിഎൽ

ഭോപാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവിന്റെ വാഹനവ്യൂഹത്തിലെ വാഹനങ്ങളിൽ ഡീസലിനൊടൊപ്പം വെള്ളം കലർന്ന സംഭവത്തിൽ വിശദീകരണവുമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ). കനത്ത മഴ കാരണം പെട്രോൾ പമ്പിലെ സംഭരണ ടാങ്കുകളിലേക്ക് വെള്ളം കയറിയതാണെന്ന് ബിപിസിഎൽ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചതായും അധികൃതർ പറഞ്ഞു. പകൽ സമയത്ത് പ്രദേശത്ത് പെയ്ത അസാധാരണമായ മഴ മൂലമാകാം ടാങ്കിൽ വെള്ളം നിറഞ്ഞതെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം അനുസരിച്ച് രാവിലെ പെട്രോൾ, ഡീസൽ ടാങ്കുകൾ പരിശോധിച്ചപ്പോൾ രണ്ട് ടാങ്കുകളിലും വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയില്ലെന്ന് കമ്പനി അറിയിച്ചു.
ഇൻഡോർ-മോവ് റോഡിലെ ദോസിഗാവ് ഗ്രാമത്തിനടുത്തുള്ള ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനായി വ്യാഴാഴ്ച രാത്രി വാഹനവ്യൂഹം നിർത്തിയപ്പോഴാണ് സംഭവം ഉണ്ടാതയ്. അതേതുടർന്ന് പമ്പിൽ നിന്ന് ഏകദേശം 5,995 ലിറ്റർ പെട്രോളും 10,675 ലിറ്റർ ഡീസലും സീൽ ചെയ്തു.
Related News
വെള്ളിയാഴ്ച മധ്യപ്രദേശിലെ രത്ലാമിൽ നടക്കുന്ന സർക്കാർ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിന് മുന്നോടിയായി വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ കേറിയതായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി ഇൻഡോറിൽ നിന്ന് പുറപ്പെട്ട 19 ഇന്നോവകൾ ധോസി ഗ്രാമത്തിനടുത്തുള്ള ഭാരത് പെട്രോളിയത്തിന്റെ ശക്തി ഫ്യൂവൽസിൽ നിന്നാണ് ഇന്ധനം നിറച്ചത്. ഇന്ധനം നിറച്ചതിന് തൊട്ടുപിന്നാലെ എല്ലാ വാഹനങ്ങളും ഒന്നിനുപുറകെ ഒന്നായി തകരാറിലാകാൻ തുടങ്ങി. എല്ലാ വാഹനങ്ങളിലുമായി 250 ലിറ്റർ ഡീസലാണ് അടിച്ചത്. ഡീസൽ സംഭരണിയിലേക്ക് മഴവെള്ളം കയറിയിരിക്കാമെന്നാണ് പെട്രോൾ പമ്പ് ജീവനക്കാർ പറഞ്ഞിരുന്നു.









0 comments