11കാരനെ കൊലപ്പെടുത്തി നീല ഡ്രമ്മിൽ ഒളിപ്പിച്ചു; അയൽവാസി ഒളിവിൽ

പ്രതീകാത്മക ചിത്രം
സത്ന: 11 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ. മധ്യപ്രദേശിലെ സത്നയിലുള്ള ബാങ്ക് കോളനിയിലാണ് 11 വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തി പ്ലാസ്റ്റിക് ഡ്രമ്മിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് ഉച്ചയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
മകനെ കാണാതായതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും, പോലീസ് എത്തി വീട് തുറന്ന് നടത്തിയ പരിശോധനയിൽ രക്തക്കറകളും ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹവും കണ്ടെത്തുകയുമായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ 45 വയസ്സുകാരനായ അലക്കുകാരനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പ്രതി നിലവിൽ ഒളിവിലാണ്. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവുമായി പ്രതിക്ക് മുൻപ് തർക്കങ്ങളുണ്ടായിരുന്നതായും, ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പ്രതി കുട്ടിയുടെ അമ്മയെ ശല്യം ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഈ മുൻവൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് തെളിവുകൾ ശേഖരിച്ച പോലീസ്, പ്രതിക്കായി ഊർജിതമായ തെരച്ചിൽ ആരംഭിച്ചു.










0 comments