Deshabhimani

print edition 729 വോട്ടർമാരുള്ള ബൂത്ത്‌; എസ്‌ഐആറിന്‌ ശേഷം ഒരാൾമാത്രം

SIR.jpg
avatar
സ്വന്തം ലേഖകൻ

Published on Sep 10, 2026, 12:34 AM | 1 min read

ന്യൂഡൽഹി: ഡൽഹി ചാന്ദ്‌നിച‍ൗക്കിൽ 729 വോട്ടർമാരുണ്ടായിരുന്ന ബൂത്തിൽ എസ്‌ഐആർ പ്രക്രിയയിലൂടെ തയ്യാറാക്കിയ കരടുപട്ടികയിൽ അവശേഷിക്കുന്നത്‌ ഒരാൾ മാത്രം. വിജയ്‌ഘട്ടിലെ ജെ ജെ ബേല പ്രദേശത്താണ്‌ വോട്ടർമാർ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടത്‌. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന്‌ പിന്നാലെ സാധാരണക്കാര്‍ കൂട്ടത്തോടെ തമ്പടിച്ചിരുന്ന പ്രദേശം ഇടിച്ചുനിരത്തിയിരുന്നു.


ഇവിടെ കഴിയുന്ന അഞ്ഞൂറിലേറെ ആളുകൾ എസ്‌ഐആർ പേരുചേർക്കൽ ഫോം പൂരിപ്പിച്ച്‌ നൽകിയിരുന്നെങ്കിലും കരടുപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ മാത്രമാണ്‌ ഉൾപ്പെട്ടത്‌. പ്രദേശത്തെ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായ മഹന്ത്‌ കഞ്ചൻ ഗിരിയാണ്‌ നിലവിൽ ഇ‍ൗ ബൂത്തിലെ ഏക വോട്ടർ. മറ്റുള്ളവരെയെല്ലാം സ്ഥിരമായി താമസം മാറിയവർ, സ്ഥലത്തില്ലാത്തവർ, മരിച്ചുപോയവർ എന്നീ പട്ടികളിൽ ഉൾപ്പെടുത്തി നീക്കം ചെയ്‌തു. ദളിത്‌– പിന്നോക്ക വിഭാഗത്തിലുള്ള വോട്ടർമാരാണ്‌ നീക്കം ചെയ്യപ്പെട്ടത്‌. കൂട്ട ഒഴിവാക്കലിന്റെ കാരണം വിശദീകരിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ കഴിഞ്ഞിട്ടില്ല.


ഡൽഹിയിൽ എസ്‌ഐആർ പ്രക്രിയക്ക്‌ മുമ്പ്‌ പട്ടികയിൽ 1.45 കോടി വോട്ടർമാരുണ്ടായിരുന്നു. എന്നാൽ എസ്‌ഐആർ കരടുപട്ടികയിൽ 98 ലക്ഷം വോട്ടർമാർ മാത്രമാണ്‌ ശേഷിക്കുന്നത്‌. 46.57 ലക്ഷം പേർ (33 ശതമാനം) ഒഴിവാക്കപ്പെട്ടു. 43.33 ലക്ഷം പേർ സ്ഥിരമായി താമസം മാറിയെന്നാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ദളിത്‌–പിന്നോക്ക–ന്യൂനപക്ഷ വിഭാഗക്കാരാണ്‌ ഒഴിവാക്കപ്പെട്ടവരിൽ ഏറെയും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home