യുപിയിൽ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി

ലക്നൗ: ഉത്തർപ്രദേശിലെ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി. ലക്നോ, അയോധ്യ, മൊറാദാബാദ്, അസംഗഡ്, മീററ്റ്, അമ്രോഹ, വാരണാസി തുടങ്ങി 18 ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. കോടതി അധികൃതർ സംഭവം പൊലീസിനെ അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.
ഇന്ന് രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി. രണ്ട് ദിവസം മുൻപും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇ-മെയിലിൻറെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ചുവരികയാണ്










0 comments