print edition ‘ ഇനി ഇങ്ങനെ ജോലിചെയ്യാൻ വയ്യ ’ ; ഗുജറാത്തിലും തമിഴ്‌നാട്ടിലും ബിഎൽഒമാർ ജീവനൊടുക്കി

ന്യൂഡൽഹി
എസ്‌ഐആർ ചുമതലയുള്ള ബിഎൽഒമാർ സമ്മർദം താങ്ങാനാകാതെ ജീവനൊടുക്കുന്നത് വ്യാപകമാകുന്നു. ഗുജറാത്തിലെ ഗിർ സോമനാഥ് സ്വദേശിയും അധ്യാപകനുമായ അരവിന്ദ് മുൽജി വധേർ(40) കഴിഞ്ഞദിവസം ജീവനൊടുക്കി. കടുത്ത മാനസിക സമ്മർദമാണെന്നും ‘ഇനിയും ഇങ്ങനെ ജോലിചെയ്യാൻ പറ്റില്ലെന്നും’ അദ്ദേഹം കുറിപ്പെഴുതിവച്ചിരുന്നു.
തമിഴ്‌നാട്ടിലെ കല്ലാക്കുറിച്ചിയിൽ ബിഎൽഒ ജഹിത ബീഗം (38) ജീവനൊടുക്കി. മധ്യപ്രദേശിൽ രണ്ടുബിഎൽഒമാർ മരിച്ചു. സത്‌ലാപുരിൽ രമാകാന്ത് പാണ്ഡെ, ദാമോ ജില്ലയിൽ സീതാറാം ഗോണ്ട് എന്നിവർ ഹൃദയസ്‌തംഭനത്തെ തുടർന്നാണ് മരിച്ചത്. സസ്‌പെൻഡ് ചെയ്യപ്പെടുമോയെന്ന ഇവർ ഭയന്നിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു.
രാജ്യത്ത് 15ലേറെ ബിഎൽഒമാർ ജീവനൊടുക്കിയതായാണ് അനൗദ്യോഗിക കണക്ക്. ബംഗാളിൽ വനിത ബിഎൽഒ ശനിയാഴ്‌ച ജീവനൊടുക്കി. ബംഗാളിൽ ഇതുവരെ 34 ബിഎൽഒമാർ വിവിധ കാരണങ്ങളാൽ മരിച്ചെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. രാജസ്ഥാനിൽ രണ്ട് ബിഎൽഒമാർ ജീവനൊടുക്കി.










0 comments