വടക്ക് കിഴക്കിലെ ഏക ബിജെപി ദേശീയ വക്താവ് രാജിവച്ചു

കൊഹിമ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള ബിജെപിയുടെ ഏക ദേശീയവക്താവ് ഹോൺലുമോ കികോൺ രാജിവച്ചു. മേഖലയിൽ ക്രിസ്‌ത്യൻ ന്യൂനപക്ഷത്തിനുനേരെയുണ്ടാകുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചാണ് രാജി.
മുൻമന്ത്രിയും നാഗാ ഗോത്രവിഭാഗം നേതാവുമായ കികോൺ പാര്‍ടിവിട്ടത് ബിജെപിക്ക് തിരിച്ചടിയായി. രണ്ടുതവണ എംഎൽഎയായിരുന്നു. മിസോറാമിന്റെ ബിജെപി സംഘടനാ ചുമതലയും വഹിച്ചിട്ടുണ്ട്. പൊതുജന ഇടപെടലിനും നയരൂപീകരണത്തിനും പുതിയ സാധ്യത തേടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്‌ക്ക് അയച്ച രാജിക്കത്തിൽ പറയുന്നു.









0 comments