കാഴ്ചാ പരിമിതിയുള്ള യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി വനിതാ നേതാവ്

ഭോപ്പാൽ: കാഴ്ചാ പരിമിതിയുള്ള യുവതിയെ കൈയ്യേറ്റം ചെയ്ത് ബിജെപി വനിതാ നേതാവ്. ജബൽപൂരിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽവച്ചാണ് സംഭവം. യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി നേതാവ് തട്ടിക്കയറുന്ന വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
പൊലീസുകാരുടെ സാന്നിധ്യം വീഡിയോയിൽ കാണാമെങ്കിലും ആരും അതിൽ ഇടപെടുന്നില്ല. മത പരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു ജബൽപൂർ ബിജെപി വൈസ് പ്രസിഡന്റായ അഞ്ജു ഭാർഗവയുടെ അതിക്രമം.
ഡൽഹിയിലെ പൊതുപാർക്കിൽ കുട്ടികളെ ഫുട്ബോൾ പഠിപ്പിക്കുന്ന ആഫ്രിക്കൻ വംശജനെ ഭീഷണിപ്പെടുത്തിയ ബിജെപി കൗൺസിലറുടെ വീഡിയോ ചർച്ചയാകുന്നതിനിടയിലാണ് അടുത്ത സംഭവം. ഒരു മാസത്തിനുള്ളിൽ ഹിന്ദി പഠിച്ചില്ലെങ്കിൽ പാർക്കിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് ബിജെപി കൗൺസിലറായ രേണു ചൗധരി ഭീഷണിപ്പെടുത്തിയത്.










0 comments