മുസ്​ലിംകൾ ആക്രമിച്ചെന്ന് ബിജെപി ന്യൂനപക്ഷ നേതാവ്​ നാസിയ ഇലാഹി

കുംഭമേളയിൽ മതവിദ്വേഷം പരത്തി ബിജെപി നേതാവ്; ആരോപണം തള്ളി പൊലീസ്

naziya ilahi
വെബ് ഡെസ്ക്

Published on Feb 25, 2025, 02:53 PM | 1 min read

ലഖ്​നൗ : കുംഭമേളയിലും മതവിദ്വേഷം പരത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി. കുംഭമേളക്ക്​ പോകുന്നതിനിടെ മുസ്​ലിംകൾ ആക്രമിച്ചെന്ന ആരോപണവുമായി ബിജെപി ന്യൂനപക്ഷ നേതാവ്​ നാസിയ ഇലാഹി. എന്നാൽ, ആരോപണം തള്ളിയ ഉത്തർ പ്രദേശ്​ പൊലീസ്​ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്​താവനകൾ നടത്തരുതെന്ന്​ നിർദേശിക്കുകയും ചെയ്തു. മുസ്​ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ അഴിച്ചുവിടുന്നയാളാണ്​ നാസിയ ഇലാഹി. മതവിദ്വേഷം പരത്തിയെന്ന പേരിൽ നിരവധി പരാതികൾ ഇവർക്കെതിരെ ലഭിച്ചിട്ടുണ്ട്​. സിറ്റിസൺസ്​ ഫോർ ജസ്​റ്റിസ്​ ആൻഡ്​ പീസ്​ ആണ്​ അവസാനമായി പരാതി നൽകിയത്​.


നാസിയ ഇലാഹി വീഡിയോ പോസ്​റ്റിലൂടെയാണ് അടിസ്ഥാനമില്ലാത്ത​ ആരോപണം ഉന്നയിച്ചത്​. ഡൽഹിയിലെ യോഗം കഴിഞ്ഞാണ്​ മഹാ കുംഭമേളക്ക്​ വരുന്നത്​. യൂട്യൂബർ പ്രിയ ചതുർവേദിയും കൂടെയുണ്ടായിരുന്നു. എറ്റയിൽ എത്തിയപ്പോൾ ഏതാനും പേർ പിന്തുടരാൻ തുടങ്ങി. പിന്തുടർന്നവർ കാറിൽ ഇടിച്ചതോടെ അപകടം സംഭവിച്ചെന്നും പ്രിയക്ക്​ ഗുരുതര പരിക്കേറ്റതും ആശുപത്രിയിൽ പ്രവേശിച്ചതായും നാസിയ വീഡിയോയിൽ ആരോപിച്ചിരുന്നു. കാൺപൂർ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ്​ അപകട കാരണമെന്ന്​ മനസ്സിലായി. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്​താവനകൾ നടത്തരുതെന്നും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും പൊലീസ്​ നാസിയയ്ക്ക് താക്കീത് നൽകി.







deshabhimani section

Related News

View More
0 comments
Sort by

Home