ad
Deshabhimani

ബിജെപി നേതാവിന്‌ രണ്ട്‌ ഭാര്യമാർ; ഏകീകൃത സിവിൽ കോഡിൽ വെട്ടിലായി ബിജെപി

BJP
വെബ് ഡെസ്ക്

Published on Jun 25, 2025, 09:12 PM | 1 min read

ന്യൂഡൽഹി : ഏകീകൃത സിവിൽകോഡ്‌ നടപ്പിലാക്കിയ ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്‌ തിരിച്ചടിയായി മുൻ എംഎൽഎയുടെ രണ്ടാം വിവാഹം. ജ്വാലാപൂർ മുൻ എംഎൽഎ സുരേഷ് റാത്തോഡാണ്‌ ആദ്യഭാര്യയെ നിയമപരമായി വേർ പിരിയാതെയാണ് വീണ്ടും വിവാഹം കഴിച്ച്‌ വിവാദത്തിലായത്‌.


ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം റാത്തോഡിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിവാഹത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്‌ പ്രതിച്ഛായ നഷ്ടമുണ്ടാക്കിയെന്ന്‌ ബിജെപി വൃത്തങ്ങളെ ഉദ്ദരിച്ച്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. സംഭവം വിവദമായതോടെ വിവാഹമായിരുന്നില്ലെന്നും സിനിമാ ഷൂട്ടിങ്ങിന്റെ ദൃശ്യങ്ങളാണെന്നുമാണ്‌ റാത്തോഡ്‌ പ്രതികരിച്ചത്‌.


നോട്ടീസ്‌ നൽകിയതിലൂടെ ബിജെപി നേതൃത്വവും അഭിനയിക്കുകയാണോയെന്ന്‌ പ്രതിപക്ഷം തിരിച്ചു ചോദിച്ചു. ഈ വർഷം ജനുവരി 27ന്‌ സംസ്ഥാനത്ത്‌ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ്‌ അനുസരിച്ച്‌ നിയമപരമായി വേർപിരിയാതെ മറ്റൊരുവിവാഹം കഴിക്കുന്നതിന്‌ അനുമതിയില്ല.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home