ഛത്തീസ്ഗഡ് ട്രെയിൻ ദുരന്തം: മരണസംഖ്യ 11 ആയി

ബിലാസ്‌പൂർ: ഛത്തീസ്ഗഡിലെ ബിലാസ്‌പൂരിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. കോർബ പാസഞ്ചർ ട്രെയിൻ ചരക്കുതീവണ്ടിയിൽ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ചയുണ്ടായ അപകടത്തിൽ 20 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് പൂർണ്ണമായി തകർന്നു. ഈ കോച്ചിലുണ്ടായിരുന്നവരാണ് മരണപ്പെട്ടവരിൽ അധികവും. അപകടവിവരം അറിഞ്ഞയുടൻ റെയിൽവേ ഉദ്യോഗസ്ഥർ, പ്രാദേശിക ഭരണ സംവിധാനങ്ങൾ, ദേശീയ ദുരന്ത നിവാരണ സേന (NDRF) എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ഏറെ സമയമെടുത്തു. പരിക്കേറ്റ യാത്രക്കാർക്ക് വേണ്ടി മെഡിക്കൽ ടീമുകളെത്തി ട്രെയിനിനുള്ളിൽ വെച്ചുതന്നെ ചികിത്സ നൽകി. രക്ഷപ്പെടുത്തിയവരിൽ ഒരു കൈക്കുഞ്ഞും. ഉൾപ്പെടുന്നു. പരിക്കേറ്റവരെ ഉടൻതന്നെ ബിലാസ്‌പൂരിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി വിദഗ്ധ ചികിത്സ ഉറപ്പാക്കി.









0 comments