ബിഹാറിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു; ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി

പട്ന: ബിഹാറിലെ സമസ്തിപൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുവച്ച് പീഡിപ്പിച്ചു. ദൃശ്യങ്ങൾ കാമറയിൽ പകർത്തിയതായും പരാതിയുണ്ട്. ബിഹാറിലെ ജമുയിയിൽ ലൈംഗികാതിക്രമം നടന്നതിന് പിന്നാലെയെണ് സമസ്തിപൂരിലെ അതിക്രമം.
ജഗത്സിംഗ്പൂരിലൂടെ പെൺകുട്ടിയും സുഹൃത്തും യാത്ര ചെയ്യുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായാണ് വഴിയിൽ നിർത്തിയത്. ഇതിനിടെ പ്രദേശവാസികളായ ചിലർ സ്ഥലത്തെത്തുകയായിരുന്നു. ബൈക്കിലെത്തിയ സംഘം ഇവരെ പിന്തുടർന്ന് ശല്യപ്പെടുത്തി.
പെൺകുട്ടിയെ സംഘം അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തു. പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായും പരാതിയുണ്ട്. പെൺകുട്ടിയെ സംഘം ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നടപടിയെടുക്കാൻ നിർദേശിച്ചതായി പൊലീസ് അറിയിച്ചു. നാല് പേർക്കെതിരെ എഫ്ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് ബിഹാറിലെ ജാമുയിയിൽ പത്താംക്ലാസ് വിദ്യാർഥി ലൈംഗിക അതിക്രമം നേരിട്ടത്. സംഭവത്തിൽ മൂന്ന് പേർ ഇതിനകം അറസ്റ്റിലായി.









0 comments