print edition ബിഹാറിൽ വിചിത്രചികിത്സ: കാലിൽ പ്ലാസ്റ്ററിനുപകരം കാർഡ്ബോർഡ്

പട്‌ന: ബിഹാറിൽ അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ കാലിൽ പ്ലാസ്റ്ററിനുപകരം കാർഡ്ബോർഡ് വച്ചുകെട്ടി. ബെഗുസരായ് ജില്ലയിലെ മഞ്ചൗൾ സബ് ഡിവിഷണൽ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ നവ്‌കോത്തി മഹേശ്വര ഗ്രാമത്തിലെ കൃഷ്ണകുമാറിന്റെ ഒടിഞ്ഞ കാലിലാണ് കാർഡ്ബോർഡ് കെട്ടിയത്. ദിവസങ്ങൾക്കുമുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.
നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അടുത്ത ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയുള്ള ജീവൻരക്ഷാ മാർഗമായാണ് കാർബോർഡ് കെട്ടിയതെന്നാണ് അധികൃതരുടെ വിചിത്രവാദം. ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന ബിഹാറിലെ തുടരെത്തുടരെയുള്ള ചികിത്സാപ്പിഴവിൽ സംസ്ഥാനവ്യാപക പ്രതിഷേധമുയരുന്നുണ്ട്.










0 comments