Deshabhimani

print edition പരീക്ഷാക്രമക്കേട്: ബിഹാറില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവജനമാര്‍ച്ച്

bihar protest psc

ബിഹാറില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ ഉദ്യോഗാർഥികളെ പൊലീസ് തടഞ്ഞപ്പോള്‍

വെബ് ഡെസ്ക്

Published on Sep 16, 2026, 01:30 AM | 1 min read

പട്ന: പരീക്ഷാക്രമക്കേട് ചോദ്യംചെയ്ത് ബിഹാറില്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിയുടെ വസതിയിലേക്ക് ഉദ്യോഗാർഥികൾ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് പട്നയിൽ സംഘർഷാവസ്ഥ. ത്രിവർണ പതാകയേന്തിയ പ്രക്ഷോഭകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറി.


പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളെ നിഷ്പ്രഭമാക്കി പ്രക്ഷോഭകര്‍ റെയിൽവേ ട്രാക്കുകൾ ഉപരോധിക്കുകയും നിയമസഭയിലേക്കും മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇരച്ചുകയറാന്‍ ശ്രമിക്കുകയും ചെയ്തു. നൂറുകണക്കിന് യുവജനങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 70-ാമത് ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയും 1,799 സബ് ഇൻസ്പെക്ടർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷയും റദ്ദാക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home