ബിഹാർ തെരഞ്ഞെടുപ്പ്; എൻഡിഎയുടേത് പണമൊഴുക്കിയും വർഗീയ ധ്രുവീകരണത്തിലൂടെയുമുള്ള വിജയം: സിപിഐ എം

പട്ന : ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം കൃത്രിമങ്ങൾ നടത്തിയും വർഗീയ ധ്രുവീകരണത്തിലൂടെയും നേടിയതാണെന്ന് സിപിഐ എം. മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തിയും കൃത്രിമം നടത്തിയും വൻതോതിൽ പണം ഒഴുക്കിയുമാണ് വിജയം നേടിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ വർഗീയ ധ്രുവീകരണ, ജാതീയ പ്രസംഗങ്ങൾ നടത്തി. മഹാസഖ്യം ഉന്നയിച്ച ജനകീയ പ്രശ്‌നങ്ങളെ ബിജെപി അനുകൂല കോർപറേറ്റ് മാധ്യമങ്ങൾ മുക്കിക്കളഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ കൂടുതൽ ഐക്യത്തോടെ ശ്രമിക്കണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ഈ ഫലങ്ങളുടെ പിന്നിലെ മറ്റ് ഘടകങ്ങളെ സിപിഐ എം വിശദമായി പരിശോധിക്കും.
സിപിഐ എം സ്ഥാനാർഥികൾക്കും മറ്റ് പ്രതിപക്ഷ പാർടികൾക്കും വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായി സിപിഐ എം പിബി പറഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നതായും സിപിഐ എം പ്രസ്താവനയിൽ പറഞ്ഞു.








0 comments