Deshabhimani

print edition ബിഹാറിൽ വൻ അഴിമതി; വ്യാജ അധ്യാപകർക്കും ശമ്പളം

BIHAR
വെബ് ഡെസ്ക്

Published on Oct 30, 2026, 12:42 AM | 1 min read

പട്‌ന: ബിഹാറിൽ വ്യാജ അധ്യാപകർക്ക്‌ ലക്ഷങ്ങൾ ശമ്പളം നൽകിയതുൾപ്പെടെ വിദ്യാഭ്യാസ വകുപ്പിൽ കോടികളുടെ അഴിമതിയെന്ന്‌ റിപ്പോർട്ട്‌. വകുപ്പിന്റെ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടല്‍ ദുരുപയോഗം ചെയ്താണ്‌ തട്ടിപ്പ്‌ നടത്തിയത്‌. പട്ന, ഭഗൽപുർ, നവാഡ ജില്ലകളിൽമാത്രം 1.85 കോടിരൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി. ലോഗിൻ വിവരങ്ങൾ ചോർത്തി വ്യാജ അധ്യാപകരുടെ പേരിൽ തുക വകമാറ്റുകയും ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങൾ തെറ്റായി ഉയർത്തിക്കാണിക്കുകയുമായിരുന്നു. സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ടിൽനിന്നും തുക വകമാറ്റിയിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home