ad
Deshabhimani

ബംഗളുരുവിൽ ജന്മദിന ആഘോഷത്തിനിടയിൽ പൊലീസ് റെയ്ഡ്; ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

POLICE LINE TAPE
വെബ് ഡെസ്ക്

Published on Dec 17, 2025, 11:24 AM | 1 min read

ബെംഗളൂരു: ഹോട്ടൽ മുറിയിലെ ജന്മദിന ആഘോഷത്തിനിടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്. ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡ് ഏരിയയിലെ ഹോട്ടലിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.


മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് ഡ്രെയിനേജ് പൈപ്പ് വഴി താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീഴുകയായിരുന്നു. ബ്രൂക്ക്ഫീൽഡ് പരിസരത്തെ ഹോട്ടലിൽ ലഹരിപ്പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്.


ഹോട്ടലിലെ മൂന്നാം നിലയിലുള്ള മുറിയിൽ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുകയായിരുന്നു യുവതിയും സംഘവും. പൊലീസ് വാതിലിൽ തട്ടിയതോടെ പരിഭ്രാന്തരായ യുവതി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കെട്ടിടത്തിന് പുറത്തെ പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പകുതി ദൂരമെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിച്ചു.


താഴെ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് യുവതി വീണത്. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.


ഇവരുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടൽ മുറിയിൽ നിന്ന് മയക്കുമരുന്നുകളോ മറ്റ് നിരോധിത വസ്തുക്കളോ കണ്ടെടുത്തോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.


പരിധിയിൽ കൂടുതൽ ആളുകൾ ഒത്തുചേർന്നതിനും അനുമതിയില്ലാതെ ആഘോഷം നടത്തിയതിനുമാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ എച്ച്എഎൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home