ad
Deshabhimani

ബംഗളൂരുവിൽ സ്പാ തെറാപ്പിസ്റ്റ് മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി

spa
വെബ് ഡെസ്ക്

Published on Feb 11, 2026, 06:56 AM | 1 min read

ബംഗളൂരു: ബംഗളൂരുവിലെ ആഡംബര ഹോട്ടലിലെ സ്പാ തെറാപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്ന പരാതിയുമായി കനേഡിയൻ യുവതി. മസാജ് ചെയ്യുന്നതിനിടെ തെറാപ്പിസ്റ്റ് ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചതായാണ് 44-കാരിയായ യുവതിയുടെ ആരോപണം. സംഭവത്തിൽ വിധാന സൗധ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വെള്ളിയാഴ്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്സി'ലൂടെ ഒരാൾ ഈ വിവരം പങ്കുവെക്കുകയും ബെംഗളൂരു പൊലീസിനെ ടാഗ് ചെയ്യുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധ നേടിയത്. തുടർന്ന് യുവതി നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. പഞ്ചാബ് സ്വദേശിയായ യുവതി കാനഡയിലാണ് താമസം. ഔദ്യോഗിക ആവശ്യങ്ങൾക്കായി ബെംഗളൂരുവിലെത്തിയ ഇവർ ഈ ആഡംബര ഹോട്ടലിലായിരുന്നു താമസം.


പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള തുടനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home