ad
Deshabhimani

ബംഗളൂരുവിൽ കൊറിയൻ വിനോദ സഞ്ചാരിക്ക് പീഡനം: എയർപോർട്ട് ജീവനക്കാരൻ പിടിയിൽ

korean lady molestation case
വെബ് ഡെസ്ക്

Published on Jan 22, 2026, 11:46 AM | 1 min read

ബംഗളൂരു: ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊറിയൻ യുവതിയെ എയർപോർട്ട് ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ജനുവരി 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിമാനത്താവളത്തിലെ ജീവനക്കാരനായ അഫാൻ അഹമ്മദിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി കാത്തുനിൽക്കുകയായിരുന്ന യുവതിയെ ടിക്കറ്റും ബാഗേജും പരിശോധിക്കാനെന്ന വ്യാജേനയാണ് ഇയാൾ സമീപിച്ചത്. ബാഗേജിൽ നിന്നും ബീപ്പിങ് ശബ്ദം കേൾക്കുന്നുണ്ടെന്നും വ്യക്തിഗത പരിശോധന ആവശ്യമാണെന്നും വിശ്വസിപ്പിച്ച് യുവതിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.


അതിക്രമത്തിന് പിന്നാലെ യുവതി വിമാനത്താവള സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അഫാൻ അഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബംഗളൂരു പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home